Skip to main content

ദുല്‍ഖര്‍ സല്‍മാന്‍ പ്രധാന കഥാപാത്രമായെത്തിയ 'കുറുപ്പ്' തിയറ്ററുകളിലെത്തിയതിന് പിന്നാലെ പിടികിട്ടാപ്പുള്ളിയായ സുകുമാര കുറുപ്പുമായി സാമ്യമുള്ള ആളെന്ന രീതിയില്‍ അധിക്ഷേപിക്കുന്നതില്‍ വിയോജിപ്പറിയിച്ച് മന്ത്രി വി.ശിവന്‍കുട്ടി. വി.ശിവന്‍കുട്ടിയുമായി സുകുമാരകുറുപ്പിനെ താരതമ്യപ്പെടുത്തിയുള്ള ട്രോളുകളും വീഡിയോകളും പ്രചരിക്കുന്നതിന് പിന്നാലെയാണ് പ്രതികരണം. 

'ഞാനല്ല സുകുമാര കുറുപ്പ് കേട്ടോ... കുട്ടികളെ ട്രോളിയപ്പോഴും ഞാനിത് പറഞ്ഞതാണ്.. ഇങ്ങിനല്ല രാഷ്ട്രീയം പറയേണ്ടത്', മന്ത്രി വി.ശിവന്‍കുട്ടി കുറിച്ചു. 'എവിടെയോ എന്തോ തകരാറുള്ളതുപോലെ' എന്ന കുറിപ്പുമായി മന്ത്രിയുടെയും സുകുമാരകുറുപ്പിന്റെയും ചിത്രം ഉള്‍പ്പെടുത്തിയുള്ള ട്രോള്‍ പങ്കുവെച്ചായിരുന്നു മന്ത്രിയുടെ പ്രതികരണം.