Skip to main content

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വ്യാഴാഴ്ച രാത്രി 10.30യോടെയായിരുന്നു മന്ത്രി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയത്. ആദ്യം കാഷ്വാലിറ്റിയിലെത്തിയ മന്ത്രി രോഗികളുമായും അവര്‍ക്കൊപ്പം എത്തിയവരുമായും സംസാരിച്ചു.

ഒബ്സര്‍വേഷന്‍ റൂമുകള്‍, വാര്‍ഡുകള്‍ എന്നിവ സന്ദര്‍ശിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കണ്ടു. ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യ പ്രവര്‍ത്തകരുമായി ആശയ വിനിമയം നടത്തിയെന്നും മന്ത്രി ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ അറിയിച്ചു. മൂന്ന് മണിക്കൂറോളം മെഡിക്കല്‍ കോളേജില്‍ ചെലവഴിച്ച ശേഷമായിരുന്നു ആരോഗ്യമന്ത്രി മടങ്ങിയത്.

കുറിപ്പിന്റെ പൂര്‍ണരൂപം:

തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജില്‍ മുന്നറിയിപ്പുകള്‍ നല്‍കാതെ ഇന്നലെ രാത്രി 10.30 യ്ക്ക് ശേഷം സന്ദര്‍ശനം നടത്തി. ആദ്യം കാഷ്വാലിറ്റിയിലാണ് എത്തിയത്. ഒബ്സര്‍വേഷന്‍ റൂമുകള്‍, വാര്‍ഡുകള്‍ എന്നിവ സന്ദര്‍ശിച്ചു. ജനങ്ങളുമായി ആശയവിനിമയം നടത്തി. മെഡിക്കല്‍ കോളജ് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കണ്ടു. ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യ പ്രവര്‍ത്തകരുമായി ആശയ വിനിമയം നടത്തി. മൂന്ന് മണിക്കൂറോളം മെഡിക്കല്‍ കോളേജില്‍ ചെലവഴിച്ചു.