Skip to main content

പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് കേന്ദ്രസഹമന്ത്രി രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തി. പൊതുമരാമത്ത് വകുപ്പിലെ വിവിധ പ്രവര്‍ത്തികള്‍ രേഖപ്പെടുത്തുന്നതിനും, വിവിധ വകുപ്പുകളെ ഏകോപിപ്പിക്കുന്നതിനും പോര്‍ട്ടല്‍ വികസിപ്പിക്കാന്‍ കേന്ദ്രസഹായം തേടിയതായി മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. രാജ്യസഭ അംഗം ശ്രേയംസ് കുമാറും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

കേന്ദ്രമന്ത്രി എല്ലാ പിന്തുണയും അറിയിച്ചതായും മുഹമ്മദ് റിയാസ് കൂടിക്കാഴ്ചയ്ക്ക് ശേഷം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ അറിയിച്ചു. ടൂറിസം മേഖലയിലെ അണ്‍ എക്സ്പ്ലോര്‍ഡ് ഡെസ്റ്റിനേഷനുകളെ പരിചയപ്പെടുത്താനും വികസിപ്പിക്കാനും നൂതനസാങ്കേതിക സങ്കേതങ്ങളെ ഉപയോഗിക്കുന്നതിനും അനുകൂലമായ അഭിപ്രായമാണ് രാജീവ് ചന്ദ്രശേഖര്‍ മുന്നോട്ടു വെച്ചത്. വെല്‍നെസ് ടൂറിസത്തില്‍ ഉള്‍പ്പെടെ കേരളത്തിന്റെ സാധ്യതകളും ചര്‍ച്ച ചെയ്തുവെന്നും മന്ത്രി പറഞ്ഞു.