Skip to main content

രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം ഇന്ധനവില വീണ്ടും കൂട്ടി. പെട്രെളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 110 രൂപയായി. നേരത്തെ തിരുവനന്തപുരം പാറശാലയിലും ഇടുക്കി പൂപ്പാറയിലും പെട്രോള്‍ വില 110 കടന്നിരുന്നു. ഒരു മാസത്തിനിടെ 22 തവണയാണ് ഇന്ധനവില വര്‍ധിപ്പിച്ചത്. കഴിഞ്ഞ ഒരു മാസത്തില്‍ ഡീസലിന് 8.47 രൂപയും, പെട്രോളിന് 6.95 രൂപയുമാണ് കൂട്ടിയത്.

തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 110.11 രൂപയാണ്, ഡീസലിന് 102.86 രൂപ. കൊച്ചിയില്‍ പെട്രോളിന് 108.25 രൂപയായി, ഡീസലിന് 102.06 രൂപ. കോഴിക്കോട് പെട്രോളിന് 108.75 രൂപയും, ഡീസലിന് 102.19 രൂപയുമാണ്.