ഇ-ബുള്‍ജെറ്റ് സഹോദരന്മാരുടെ കരയുന്ന ചിത്രമാണ് കവറായി നല്‍കിയിരിക്കുന്ന ഡി.വൈ.എഫ്.ഐ മുഖമാസിക യുവധാരയുടെ കവര്‍ ചിത്രത്തിനെതിരെ വിമര്‍ശനം. ഒക്ടോബര്‍ മാസത്തിലെ പുതിയ ലക്കം യുവധാരയുടെ കവര്‍ ചിത്രത്തിനെതിരെയാണ് വിമര്‍ശനം ഉയര്‍ന്നരിക്കുന്നത്. ഡി.വൈ.എഫ്.ഐ അണികളില്‍ നിന്നടക്കമാണ് വിമര്‍ശനം ഉയരുന്നത്. ഇ-ബുള്‍ജെറ്റ് സഹോദരന്മാരുടെ മോഡിഫൈ ചെയ്ത വാഹനവും അതില്‍ കരയുന്ന ഇവരുടെ ചിത്രവുമാണ് നല്‍കിയിരിക്കുന്നത്.
അരാഷ്ട്രീയ ആള്‍ക്കൂട്ടത്തിന്റെ ഡിജിറ്റല്‍ വ്യവഹാരങ്ങള്‍ എന്ന വിഷയം ചര്‍ച്ച ചെയ്യപ്പെടുന്നതുമായി ബന്ധപ്പെട്ടാണ് മാസികയില്‍ ഈ കവര്‍ ചിത്രം നല്‍കിയിരിക്കുന്നത്. ഒക്ടോബര്‍ ലക്കം മാസിക ഇറങ്ങിയതായി അറിയിച്ചുകൊണ്ട് ഡി.വൈ.എഫ്.ഐ പങ്കുവെച്ച ചിത്രത്തിന് താഴെ നിരവഘധി പേരാണ് വിയോജിപ്പുകളും വിമര്‍ശനങ്ങളുമായി രംഗത്തെത്തുന്നത്.