Skip to main content

സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറക്കാന്‍ തീരുമാനമായി. ടി.പി.ആര്‍ 16 ന് താഴെയുള്ള തദ്ദേശഭരണ സ്ഥാപന പരിധികളില്‍ ആരാധനാലയങ്ങള്‍ തുറക്കുക. പരമാവധി 15 പേര്‍ക്കാകും പ്രവേശനം. ആരാധനാലയങ്ങള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷവും മതസാമൂദായിക സംഘടനകളും ശക്തമായ സമ്മര്‍ദ്ദമുയര്‍ത്തിയിരുന്നു. ഇന്ന് ചേര്‍ന്ന അവലോകനയോഗത്തില്‍ അന്തിമ തീരുമാനം എടുക്കാന്‍ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തുകയായിരുന്നു. 

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകള്‍ നല്‍കില്ല. ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ ഒരാഴ്ച കൂടി തുടരും. ഇന്ന് ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് നിയന്ത്രണങ്ങള്‍ ഒരാഴ്ച കൂടി നീട്ടാന്‍ തീരുമാനമായത്. ടിപിആര്‍ 24 ന് മുകളില്‍ ട്രിപ്പ്ള്‍ ലോക്ഡൗണ്‍ തുടരും. ടിപിആര്‍ എട്ടിന് താഴെ, 8 നും 16 നും ഇടയില്‍, 16 നും 24 നും ഇടയില്‍, 24 ന് മുകളില്‍ എന്നിങ്ങനെ നിയന്ത്രണമേഖലകളെ പുനഃക്രമീകരിച്ചു.