Skip to main content

കാലിക്കറ്റ് സര്‍വ്വകലാശാലയിലെ പി.എച്ച്.ഡി അഡ്മിഷനില്‍ ആദിവാസി വിഭാഗത്തിന്റെ സംവരണം മുന്നോക്ക സമുദായത്തിലെ പിന്നോക്കകാരുടെ സംവരണം നടപ്പിലാക്കുന്നതിനായി വെട്ടിക്കുറച്ചതില്‍ കേരള ഹൈക്കോടതി കാലിക്കറ്റ് സര്‍വ്വകലാശാലയോട് വിശദീകരണം ചോദിച്ചു. ഒരാഴ്ചയ്ക്കകം കേസില്‍ വിശദീകരണം നല്‍കണമെന്നാണ് സര്‍വ്വകലാശാലയോട് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്

കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ പി.എച്ച്.ഡി പ്രവേശനത്തില്‍ 2020 വരെ 7.5 ശതമാനമായിരുന്നു പട്ടികവര്‍ഗ വിഭാഗത്തിനുള്ള സംവരണം. പ്രസ്തുത വര്‍ഷം ഇ.ഡബ്ല്യൂ.എസ് സംവരണവും 7.5 ശതമാനമായിരുന്നു. എന്നാല്‍ 26.04.2021 ന് പുറത്തിറക്കിയ പുതിയ നോട്ടിഫിക്കേഷന്‍ പ്രകാരം പട്ടികവര്‍ഗ വിഭാഗത്തിന്റെ സംവരണം 5 ശതമാനമായ് വെട്ടിക്കുറയ്ക്കുകയും ഇ.ഡബ്ല്യൂ.എസ് സംവരണം 10 ശതമാനമായ് ഉയര്‍ത്തുകയും ചെയ്തിരിന്നു. ഇതിനെതിരെയാണ് കേരള ഹൈക്കോടതിയില്‍ ദിശ എന്ന സംഘടനയുടെ സഹായത്താല്‍ അജിത്ത് ശേഖരന്‍, പി ശിവലിംഗന്‍, നവിത എം.എന്‍ എന്നിവര്‍ നിയമസഹായം തേടിയത്.