Skip to main content

ബി.ജെ.പി. ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. എ.പി അബ്ദുള്ളക്കുട്ടിയുടെ കണ്ണൂരിലെ വസതിയിലാണ് റെയ്ഡ് നടക്കുന്നത്. 2016 യിലെ യു.ഡി.എഫ് സര്‍ക്കാരില്‍ എം.എല്‍.എ ആയിരുന്ന സമയത്ത് കണ്ണൂര്‍ കോട്ട നവീകരിക്കുന്നതിന്റെ ഭാഗമായി വാങ്ങിയ ലൈറ്റ് ആന്‍ഡ് സൗണ്ട് ഉപകരണങ്ങളില്‍ തിരിമറി നടന്നു എന്ന പാരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് നടപടി.

2016യില്‍ ഡി.റ്റി.പി.സിയുമായി ചേര്‍ന്ന് നടത്തിയ പദ്ധതിയുടെ ഭാഗമായി ഒരു കോടി രൂപ അനുവദിച്ചിരുന്നു. വിദേശികളെ ആകര്‍ഷിക്കുവാനായി കണ്ണൂര്‍ കോട്ടയില്‍ ഒരു ലൈറ്റിട്ട് ആന്‍ഡ് ഷോ പ്രൊജക്ഷന്‍ പദ്ധതി നടപ്പിലാക്കാനായിരുന്നു തീരുമാനം. കണ്ണൂര്‍ കോട്ടയുടെ ചരിത്രം അറിയിക്കുന്ന ഒരു പ്രോജക്ഷന്‍ ആയിരുന്നു നടപ്പിലാക്കുവാന്‍ ഉദേശിച്ചത്. എന്നാല്‍ ഒരു തവണ മാത്രമാണ് പ്രൊജക്ഷന്‍ ഷോ നടന്നത് . അതിനു ശേഷം കോട്ടയില്‍ കാര്യമായ ഒരു പരിപാടികളും നടന്നിരുന്നില്ല. വിജിലന്‍സിന്റെ പ്രാഥമിക പരിശോധനയില്‍ ഒരു കോടി രൂപയുടെ മുഴുവന്‍ വിനിയോഗവും നടന്നിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. വിജിലന്‍സിന്റെ പരിശോധന സമയത്ത് എ.പി. അബ്ദുള്ളക്കുട്ടി വസതിയില്‍ ഉണ്ടായിരുന്നു.