Skip to main content

സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഒ.ടി.ടി പ്ലാറ്റ്ഫോം പരിഗണനയിലുണ്ടെന്ന് സിനിമാ മന്ത്രി സജി ചെറിയാന്‍. സിനിമ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ പ്രത്യേക പാക്കേജ് ആലോചിക്കുന്നുണ്ടെന്നും, ചിത്രാഞ്ജലി സ്റ്റുഡിയോയുടെ നിലവാരമുയര്‍ത്താനുള്ള പദ്ധതികള്‍ പണിപ്പുരയിലാണെന്നും സജി ചെറിയാന്‍ പറഞ്ഞു.

കുട്ടികളും സ്ത്രീകളും വീട്ടുകാരും കാണുന്ന സീരിയലുകളില്‍ വരുന്ന അശാസ്ത്രീയവും പുരോഗമന വിരുദ്ധവും അന്ധവിശ്വാസവും പ്രദര്‍ശിപ്പിക്കുന്നുണ്ട്. മനുഷ്യനെ ഇക്കിളിപ്പെടുത്തുന്ന പ്രസിദ്ധീകരണങ്ങള്‍ വ്യാപകമായിരുന്നു. ഇപ്പോള്‍ അത് മാറി സീരിയലുകളിലാണ് ജനങ്ങള്‍ കാണുന്നത്. ടെലിവിഷന്‍ സീരിയലുകളില്‍ സെന്‍സറിംഗ് നടത്തുന്നത് പരിഗണനയിലുണ്ടെന്നും മന്ത്രി.

സാംസ്‌കാരിക മേഖലയെ സംബന്ധിച്ച് ഒരു നയം കൊണ്ടുവരും. നമ്മുടെ നാട് സ്നേഹത്തിന്റെയും ഐക്യത്തിന്റെയും നാടാണ്. ലോകത്തിന് മാതൃകയായ സംസ്ഥാനമാണ്. രാജ്യത്ത് വര്‍ഗീയ ശക്തികള്‍ക്ക് വളരാനുള്ള സാഹചര്യം സൃഷ്ടിക്കുന്നതില്‍ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ജാതിബോധവും മതഭ്രാന്തുമുണ്ടെന്നും മന്ത്രി