Skip to main content

വടകരയില്‍ യു.ഡി.എഫ് പിന്തുണയ്ക്കുന്ന ആര്‍.എം.പി സ്ഥാനാര്‍ത്ഥി കെ.കെ രമയുടെ തിരഞ്ഞെടുപ്പ് പോസ്റ്ററുകളിലെ തലവെട്ടി മാറ്റിയ നിലയില്‍. വടകരയിലെ തുരുത്തി മുക്ക്, നെല്ല്യാച്ചേരി എന്നിവിടങ്ങളിലാണ് ബോര്‍ഡുകളിലെ ഫോട്ടോകള്‍ വികൃതമാക്കിയ നിലയില്‍ കാണപ്പെട്ടത്. തിരഞ്ഞെടുപ്പിന് മുമ്പും സമാനമായ രീതിയില്‍ പോസ്റ്ററുകള്‍ വികൃതമാക്കിയിരുന്നു.

സംഭവത്തില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് ആര്‍.എം.പി അറിയിച്ചു. ഇത് സംബന്ധിച്ച് ചോമ്പാല പൊലീസില്‍ പരാതി നല്‍കും. പിന്നില്‍ സി.പി.ഐ.എമ്മാണെന്ന് പ്രവര്‍ത്തകര്‍ ആരോപിച്ചു.