Skip to main content

കെ.എം ഷാജിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടത്തുകയും റെയ്ഡില്‍ അരക്കോടിയോളം രൂപ പിടിച്ചെടുക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ കെ.എം ഷാജിയെ പരിഹസിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുമായി എഴുത്തുകാരന്‍ ബെന്യാമിന്‍. പുതിയ നോവല്‍ ഇഞ്ചികൃഷിയുടെ ബാലപഠങ്ങള്‍ എന്ന പോസ്റ്റിലൂടെയാണ് ഷാജിയെ ബെന്യാമിന്‍ പരിഹസിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;

പുതിയ നോവല്‍ : ഇഞ്ചികൃഷിയുടെ ബാലാപാഠങ്ങള്‍. അധ്യായങ്ങള്‍ :
1. പോത്ത് ബിരിയാണി ഉണ്ടാക്കുന്ന വിധം 
2. NRC ഫോം പൂരിപ്പിക്കേണ്ടത് എങ്ങനെ? 
3. ഉപ്പിട്ട ഷോഡ നാരങ്ങാവെള്ളം 
4. ജിലേബിയുടെ രുചി 
5. സത്യസന്ധതയുടെ പര്യായം 
6. കോഴിത്തീട്ടം തിന്നു വളരുന്ന ചാവാലിപ്പട്ടി 
7. ഉമ്മറത്തെ ചായ, പത്തായത്തിലെ പണം  
8. ഹാര്‍ട്ടറ്റാക്ക് - അഭിനയ രീതികള്‍. 
9. ഒന്ന് പോടാ ### 

NB: ഈ നോവലിനു ജീവിച്ചിരിക്കുന്നതോ ചത്തു പോയതോ ആയ ഏതെങ്കിലും ### മായി ഒരു ബന്ധവുമില്ല. ഉണ്ടെന്ന് തോന്നുന്നു എങ്കില്‍ മനഃപൂര്‍വ്വം മാത്രം.

പാനൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇടതുപക്ഷ സാംസ്‌കാരിക പ്രവര്‍ത്തകര്‍ നിശബ്ദത പുലര്‍ത്തുന്നുവെന്ന വിമര്‍ശനവുമായികെ.എം ഷാജി രംഗത്തെത്തിയിരുന്നു. ശാരദക്കുട്ടി, ബെന്യാമിന്‍, കെ.ആര്‍. മീര തുടങ്ങിയവരെ പേരെടുത്തു പറഞ്ഞു കൊണ്ടായിരുന്നു വിമര്‍ശനം. യു.ഡി.എഫ് കൂത്തുപറമ്പ് നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിലായിരുന്നു ഷാജിയുടെ പ്രസംഗം. ഈ പശ്ചാത്തലത്തിലാണ് ബെന്യാമിന്റെ പോസ്റ്റ് ചര്‍ച്ചചെയ്യപ്പെടുന്നത്.