Skip to main content

റാന്നി ഗ്രാമ പഞ്ചായത്തില്‍ എല്‍.ഡി.എഫ്-ബി.ജെ.പി. കൂട്ടുകെട്ട്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. അംഗങ്ങള്‍ എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തു. കേരള കോണ്‍ഗ്രസ്(എം) പ്രതിനിധിയായ ശോഭ ചാര്‍ളിയെയയാണ് പ്രസിഡന്റായി തിരഞ്ഞെടുത്തത്. ബി.ജെ.പിയുടെ രണ്ട് വോട്ട് ഉള്‍പ്പെടെ ഏഴ് വോട്ടുകള്‍ ശോഭ ചാര്‍ളിക്ക് ലഭിച്ചു.

റാന്നിയില്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും അഞ്ച് വീതം സീറ്റുകളും ബി.ജെ.പിക്ക് രണ്ട് സീറ്റുകളുമാണുള്ളത്. ഒരു സ്വതന്ത്രനും വിജയിച്ചിരുന്നു. സ്വതന്ത്രന്റെ പിന്തുണയോടെ യു.ഡി.എഫ് അധികാരത്തിലെത്തുമെന്നായിരുന്നു അവസാനനിമിഷം വരെയുണ്ടായിരുന്ന കണക്കുക്കൂട്ടല്‍. അപ്രതീക്ഷിതമായിട്ടാണ് എല്‍.ഡി.എഫും ബി.ജെ.പിയും റാന്നിയില്‍ കൈകോര്‍ത്തത്.