Skip to main content

കൊച്ചിയിലെ ഷോപ്പിങ് മാളില്‍ വെച്ച് നടിയെ അപമാനിച്ച കേസിലെ പ്രതികളെ ഇന്ന് തന്നെ അറസ്റ്റ് ചെയ്യുമെന്ന് പോലീസ്. പ്രതികളുടെ മാപ്പപേക്ഷ സ്വീകരിക്കില്ലെന്നും ഇരുവരെയും ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കുമെന്നും കളമശ്ശേരി എസ്.ഐ പി.ആര്‍ സന്തോഷ് പറഞ്ഞു. നടിയുടെ മൊഴി എടുക്കാന്‍ വൈകുന്നത് അവര്‍ സ്ഥലത്ത് ഇല്ലാത്തത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് രാത്രി 7 മണിയോടെ കീഴടങ്ങുമെന്നാണ് അഭിഭാഷകന്‍ ബെന്നി തോമസ് വഴി പ്രതികള്‍ അറിയിച്ചത്. 

മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശികളായ ഇര്‍ഷാദ്, ആദില്‍ എന്നിവരാണ് കൊച്ചിയിലെ ഏറ്റവും തിരക്കേറിയ ഷോപ്പിംഗ് മാളില്‍ വച്ച് യുവനടിയോട് അപമര്യാദയായി പെരുമാറിയത്. ബോധപൂര്‍വ്വം ഉപദ്രവിച്ചിട്ടില്ലെന്നും നടിയോട് മാപ്പ് പറയാന്‍ ഒരുക്കമാണെന്നുമാണ് പ്രതികള്‍ വിശദീകരിക്കുന്നത്.