Skip to main content

കോണ്‍ഗ്രസ് വിമത ബിന്‍സി സെബാസ്റ്റിയന്‍ ഡി.സി.സി.യില്‍ എത്തി യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ കോട്ടയം നഗരസഭയില്‍ ഭരണം നിശ്ചയിക്കുക നറുക്കെടുപ്പിലൂടെ. മറ്റൊരു സ്വതന്ത്രന്‍ എന്‍ഡിഎഫിനെ പിന്തുണയ്ക്കും. ഇതോടെ ഇരുപക്ഷത്തും തുല്യ അംഗങ്ങളായി. നേരത്തെ ബിന്‍സി സെബാസ്റ്റ്യന്‍ എല്‍.ഡി.എഫിനെ പിന്തുണച്ചേക്കും എന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇതോടെ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും  ഉമ്മന്‍ ചാണ്ടിയും ഇടപെട്ട് ഇവരെ കൂടെ നിര്‍ത്തുകയായിരുന്നു. 

നഗരസഭയില്‍ ഒരു സ്വതന്ത്രന്റെ പിന്തുണയോടെ എല്‍ഡിഎഫിന് 22 സീറ്റാണുള്ളത്.  യുഡിഎഫിനു 21 സീറ്റും എന്‍ഡിഎയ്ക്ക് എട്ടു സീറ്റുമാണ് ലഭിച്ചത്. ബിന്‍സി സെബാസ്റ്റിയന്‍ പിന്തുണ പ്രഖ്യാപിച്ചതോടെ  52 അംഗ നഗരസഭയില്‍ ഇരുമുന്നണികളുടേയും അംഗബലം തുല്യമായി. ഇതോടെ നഗരസഭയില്‍ നറുക്കെടുപ്പ് വേണമെന്ന നിലയിലായത്.