Skip to main content

കൊച്ചിയിലെ ഷോപ്പിങ് മാളില്‍ നടിയെ അപമാനിച്ച യുവാക്കളെ കുറിച്ച് പോലീസിന് വ്യക്തമായ സൂചന ലഭിച്ചുവെന്ന് റിപ്പോര്‍ട്ട്. പ്രതികളുടെ ദൃശ്യങ്ങള്‍ ശനിയാഴ്ച പോലീസ് പുറത്തുവിട്ടിരുന്നു. ദൃശ്യങ്ങളില്‍ നിന്ന് പ്രതികളെ തിരിച്ചറിഞ്ഞ ചിലര്‍ പോലീസിന് വിവരം നല്‍കിയതായും, ഇവര്‍ മലപ്പുറം സ്വദേശികളാണെന്നാണ് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചുവെന്നുമാണ് റിപ്പോര്‍ട്ട്.

വ്യാഴാഴ്ച വൈകിട്ടായിരുന്നു കേസിനാസ്പദമായ സംഭവം. കുടുംബത്തോടൊപ്പം മാളില്‍ എത്തിയ തന്നെ രണ്ട് ചെറുപ്പക്കാര്‍ അപമാനിച്ചെന്നും ശരീരത്തില്‍ സ്പര്‍ശിച്ചെന്നും യുവനടി സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയിരുന്നു. മാളിലെ സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പോലീസ് കേസെടുത്തത്.