Skip to main content

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന ബിഹാര്‍ സ്വദേശിനിയുടെ പരാതിയില്‍ ബിനോയ് കോടിയേരിക്കെതിരെ മുംബൈ പോലീസിന്റെ കുറ്റപത്രം. കേസെടുത്ത് ഒന്നര വര്‍ഷത്തിന് ശേഷമാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഡി.എന്‍.എ പരിശോധനാ ഫലം ലാബില്‍ നിന്നു ലഭിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു ബിനോയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

അന്ധേരി മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയിലാണ് 678 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കോടതിയില്‍ ഹാജരായ ബിനോയിയെ കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു. ബിനോയ് പീഡനം നടത്തിയതിന് തെളിവുണ്ടെന്ന് കുറ്റപത്രത്തില്‍ പറയുന്നുണ്ട്.