തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട പോളിങ് പുരോഗമിക്കുന്നു. കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലെ വോട്ടര്‍മാര്‍ ഇന്ന് തങ്ങളുടെ സമ്മതിദാന അവകാശം രേഖപ്പെടുത്തുന്നത്. രാവിലെ 11.30 വരെ 35.67 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്.
വിവിധ ജില്ലകളിലെ പോളിംഗ് നില- വയനാട് 37.13%, പാലക്കാട് 35.81%, തൃശ്ശൂര്‍ 35.65%, എറണാകുളം 35.22%, കോട്ടയം 35.64%, തൃശ്ശൂര്‍ കോര്പ്പറേഷന് 28, കൊച്ചി കോര്പ്പറേഷന് 26.