Skip to main content

സ്പ്രിംഗ്ലര്‍  കരാര്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍ പുതിയൊരു സമിതിയെ നിയോഗിച്ചു. റിട്ടയേര്‍ഡ് ജില്ലാ ജഡ്ജി കെ ശശിധരന്‍ നായരുടെ നേതൃത്വത്തില്‍ മൂന്നംഗ സമിതിയെയാണ് നിയോഗിച്ചത്. ആദ്യ സമിതിയുടെ കണ്ടെത്തലുകള്‍ പരിശോധിക്കാനാണ് പുതിയ സമിതി.

മാധവന്‍ നമ്പ്യാര്‍ അധ്യക്ഷനായ ആദ്യ സമിതി കരാറില്‍ വീഴ്ച പറ്റിയെന്ന് കണ്ടെത്തിയിരുന്നു. ആദ്യ സമിതിയുടെ കണ്ടെത്തലുകള്‍ പുനഃപരിശോധിക്കാനാണ് പുതിയ കമ്മിറ്റി. കമ്പനിയെ തെരഞ്ഞെടുത്തതില്‍ വീഴ്ച സംഭവിച്ചെന്നായിരുന്നു മാധവന്‍ നമ്പ്യാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. മന്ത്രിസഭാ തീരുമാനം ഇല്ലാതെ കരാര്‍ നല്‍കിയത് ചട്ടവിരുദ്ധമാണെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നില്ല.

നിയമപരമായ വീഴ്ചയുണ്ടായിട്ടുണ്ടോ, നടപടിക്രമങ്ങളില്‍ വീഴ്ചയുണ്ടായിട്ടുണ്ടോ, മാധവന്‍ നമ്പ്യാര്‍ സമിതിയുടെ റിപ്പോര്‍ട്ട് കുറച്ചു കൂടി വിശകലനം ചെയ്യണം എന്നീ നിര്‍ദേശങ്ങളാണ് മുന്നോട്ടുവെച്ചത്. അസാധാരണ സാഹചര്യത്തില്‍ കരാര്‍ നീതീകരിക്കാനാവുമോ എന്നും പരിശോധിക്കും.