Skip to main content

പാലാരിവട്ടം പാലം അഴിമതി കേസില്‍ അറസ്റ്റിലായ മുന്‍ പൊതുമരാമത്ത് വകുപ്പു മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് വിജിലന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും താന്‍ അര്‍ബുദ രോഗിയാണെന്നും കാണിച്ചാണ് ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. ജഡ്ജി ആശുപത്രിയിലേക്ക് എത്താനിരിക്കെയാണ് ഇബ്രാഹിം കുഞ്ഞ് ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. 

ഒരു വര്‍ഷമായി കേസില്‍ അന്വേഷണം നടക്കുന്നു. പല തവണ ചോദ്യം ചെയ്യുകയും അവയ്ക്ക് കൃത്യമായി മറുപടി നല്‍കുകയും ചെയ്തു. തന്റെ വീട്ടില്‍ നിരവധി തവണ പരിശോധനകള്‍ നടത്തിയെങ്കിലും ഒരു തെളിവും കണ്ടെത്താനാകാത്ത സാഹചര്യത്തില്‍ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും അഡ്വ. ബി. രാമന്‍പിള്ള വഴി സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയില്‍ പറയുന്നു.