Skip to main content

സംസ്ഥാനത്ത് ഇന്ന് 6244 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 20 മരണങ്ങളാണ് ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1066 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 18 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 81 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 5745 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 364 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

മലപ്പുറം 1013, എറണാകുളം 793, കോഴിക്കോട് 661, തൃശൂര്‍ 581, തിരുവനന്തപുരം 581, കൊല്ലം 551, ആലപ്പുഴ 456, പാലക്കാട് 364, കോട്ടയം 350, കണ്ണൂര്‍ 303, കാസര്‍കോട് 224, പത്തനംതിട്ട 169, ഇടുക്കി 114, വയനാട് 84 എന്നിങ്ങനെയാണ് ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.
36 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 21, കോട്ടയം 4, മലപ്പുറം 3, കൊല്ലം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7792 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 93,837 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2,15,149 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,78,989 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,52,645 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 26,344 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2519 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.