Skip to main content

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട പോളിങ്ങില്‍ 75 ശതമാനത്തില്‍ അധികം പേര്‍ വോട്ട് രേഖപ്പെടുത്തി. ആറുമണിക്കു ശേഷമുള്ള ഒരു മണിക്കൂര്‍ കോവിഡ് ബാധിതര്‍ക്കും ക്വാറന്റീനില്‍കഴിയുന്നവര്‍ക്കും സമ്മതിദാന അവകാശം രേഖപ്പെടുത്താനുള്ള സമയമാണ്. ഇതും കഴിയുന്നതോടെ തദ്ദേശ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടം പൂര്‍ത്തിയാകും.

കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലെ വോട്ടര്‍മാരാണ് ഇന്ന് തങ്ങളുടെ സമ്മതിദാന അവകാശം രേഖപ്പെടുത്തിയത്.