Skip to main content

ലൈഫ് മിഷനില്‍ നിന്ന് സ്വയം ഒഴിഞ്ഞതാണെന്ന് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ഹാബിറ്റാറ്റിന്റെ ചെയര്‍മാന്‍ ജി ശങ്കര്‍. ഹാബിറ്റാറ്റ് പദ്ധതിയിലെ കണ്‍സള്‍ട്ടന്‍സി മാത്രമായിരുന്നുവെന്നും റെഡ് ക്രസന്റ് യൂണിടാക് എന്നീ പേരുകള്‍ മാധ്യമങ്ങള്‍ വഴിയാണ് അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. 

15 കോടിക്ക് താഴെ പദ്ധതി പൂര്‍ത്തിയാക്കണം എന്ന് ലൈഫ്മിഷനില്‍ നിന്ന് ആവശ്യപ്പെട്ടിരുന്നു. ടെലിഫോണ്‍ കോള്‍ വഴിയാണ് ആവശ്യപ്പെട്ടത്. 12.5 കോടിയുടെ പദ്ധതി രൂപ രേഖ സമര്‍പ്പിച്ചിരുന്നു. പലതവണ പദ്ധതിയുടെ രൂപരേഖ മാറ്റേണ്ടിവന്നുവെന്നും സ്‌പോണ്‍സര്‍ഷിപ്പ് സംബന്ധിച്ച് വ്യക്തത ഉണ്ടായിരുന്നില്ലെന്നും ജി.ശങ്കര്‍ പറഞ്ഞു.