Skip to main content

സ്വര്‍ണ്ണക്കടത്തില്‍ കസ്റ്റംസ് അന്വേഷിക്കുന്ന കേസില്‍ സ്വപ്‌ന സുരേഷിന് ജാമ്യം. എന്‍.ഐ.എ കേസ് നിലനില്‍ക്കുന്നതിനാല്‍ സ്വപ്‌നയ്ക്ക് പുറത്തിറങ്ങാന്‍ സാധിക്കില്ല. സ്വപ്‌നയ്‌ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

സ്വര്‍ണക്കടത്തുകേസില്‍ ആദ്യം കസ്റ്റംസ് ആണ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷ രണ്ടുതവണ നേരത്തേ എക്കണോമിക് ഒഫന്‍സ് കോടതിയില്‍ നല്‍കിയിരുന്നു. അതുരണ്ടും തള്ളിയിരുന്നു. പിന്നീട് നല്‍കിയ ജാമ്യാപേക്ഷയാണ് ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്.