ബിനീഷ് കോടിയേരിക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടി. ബിനീഷിന്റെ സ്വത്തു വകകള്‍ അനുമതിയില്ലാതെ ക്രയവിക്രയം ചെയ്യരുതെന്ന് കാണിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്ട്രേഷന് വകുപ്പിന് കത്ത് നല്‍കിയിട്ടുണ്ട്. ബിനീഷിന്റെ മുഴുവന്‍ ആസ്തിയും സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനായി ബാങ്കുകള്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്.
ഈ മാസം ഒന്‍പതിന് ബംഗ്ലൂര് മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടും സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടും ബിനീഷ് കോടിയേരിയെ ഇ.ഡി കൊച്ചി ഓഫീസിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു.