സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്ന് പവന് 480 രൂപകുറഞ്ഞ് 36,720 രൂപയിലെത്തി. 4590 രൂപയാണ് ഗ്രാമിന്റെ വില. ഇതോടെ മൂന്നുദിവസത്തിനുള്ളില്‍ 1,440 രൂപയുടെ കുറവാണ് സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയത്. ഒന്നര മാസം കൊണ്ട് 5,280 രൂപയിലുമെത്തി.
ദേശീയ വിപണിയില്‍ തുടര്‍ച്ചയായി നാലാമത്തെ ദിവസവും സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. എംസിഎക്സ് ഗോള്‍ഡ് ഫ്യൂച്ചേഴ്സില്‍ 10 ഗ്രാം തനിത്തങ്കത്തിന് 49,293 രൂപയാണ് വില.