Skip to main content

പ്രതീകാത്മക ചിത്രം

കേരളത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ സജീവമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് ഐ.എസ് ഭീകരര്‍ സജീവമായി പ്രവര്‍ത്തിക്കുന്നതെന്ന് എന്‍.ഐ.എ കണ്ടെത്തിയതായി ആഭ്യന്തരമന്ത്രാലയം രാജ്യസഭയില്‍ വ്യക്തമാക്കി. കേരളം, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് മാത്രമായി ഐ.എസ് ബന്ധമുള്ള 122 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അതില്‍ ഏറ്റവും കൂടുതല്‍ സാന്നിധ്യമുള്ളത് കേരളത്തിലാണെന്നുമാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം രാജ്യസഭയില്‍ വ്യക്തമാക്കിയത്.

തമിഴ്‌നാട്, പശ്ചിമബംഗാള്‍, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, ബിഹാര്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ജമ്മൂകാശ്മീര്‍ എന്നിവിടങ്ങളിലും ഐ.എസ് സാന്നിധ്യമുണ്ടെന്ന് ആഭ്യന്തരമന്ത്രാലയം പറയുന്നു.