Skip to main content

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന് നാളെ ആഞ്ജിയോഗ്രാം പരിശോധന നടത്തും. ഇന്നലെയാണ് നെഞ്ച് വേദനയെ തുടര്‍ന്ന് സ്വപ്നയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. സ്വപ്‌നയുടെ വാര്‍ഡിലുണ്ടായിരുന്ന മുഴുവന്‍ ജീവനക്കാരുടെയും ഫോണ്‍കോളുകള്‍ പരിശോധിക്കും. ഒരു ജൂനിയര്‍ നഴ്‌സിന്റെ ഫോണില്‍ നിന്ന് സ്വപ്‌ന ആരെയോ വിളിച്ചതായി സൂചന ലഭിച്ച സാഹചര്യത്തിലാണ് പരിശോധന നടത്തുന്നത്. മുഴുവന്‍ ജീവനക്കാരുടെയും പേര് വിവരങ്ങള്‍ അന്വേഷണ ഏജന്‍സിക്ക് കൈമാറും. 

ഒരാഴ്ച മുമ്പ് നെഞ്ച് വേദനയെ തുടര്‍ന്ന് സ്വപ്നയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും 6 ദിവസം മെഡിക്കല്‍ കോളേജില്‍ ചികില്‍സയില്‍ കഴിയുകയും ചെയ്തിരുന്നു. ഈ സമയത്താണ് സ്വപ്‌ന ആരെയോ ഫോണ്‍ വിളിച്ചതായി വിവരം ലഭിച്ചത്. കഴിഞ്ഞ ദിവസം സ്വപ്നയെ ഡിസ്ചാര്‍ജ് ചെയ്ത് വിയ്യൂര്‍ ജയിലില്‍ എത്തിച്ചരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ വീണ്ടും നെഞ്ച് വേദന അനുഭവപ്പെടുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തത്. 

സ്വര്‍ണ്ണക്കടത്ത് കേസിലെ മറ്റൊരു പ്രതിയായ റമീസിനും വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇയാളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.