Skip to main content

നിയന്ത്രണങ്ങള്‍ നീക്കുന്നതോടെ കൊവിഡ് മരണസംഖ്യ ഉയര്‍ന്നേക്കാമെന്ന് ആരോഗ്യമന്ത്രി കെ.കെ ഷൈലജ ടീച്ചര്‍. വെന്റിലേറ്ററുകളുടെ ക്ഷാമം വരാന്‍ ഇടയുണ്ട്. നിലവില്‍ വെന്റിലേറ്ററുകള്‍ക്ക് ക്ഷാമം അനുഭവപ്പെടുന്നുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പുതുതായി സജ്ജീകരിച്ച ആധുനിക ചികില്‍സാ സൗകര്യങ്ങള്‍ ഉദ്ഘാടനം ചെയ്യവെയാണ് മന്ത്രിയുടെ ജാഗ്രതാ നിര്‍ദേശം.

ആരും റോഡില്‍ കിടക്കുന്ന അവസ്ഥയുണ്ടാവരുത്. എല്ലാവര്‍ക്കും ശ്രദ്ധ ലഭിക്കേണ്ടതുണ്ട്. കോളനികളില്‍ രോഗം പടരാന്‍ അനുവദിക്കരുതെന്നും ഇത്രയും കാലം കേരളം പൊരുതി നിന്നുവെന്നും മന്ത്രി പറഞ്ഞു.

സെപ്തംബറോടെ കേരളത്തിലെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം അയ്യായിരം കടക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.