Skip to main content

കള്ളപ്പണം, സ്വര്‍ണ്ണക്കടത്ത്, മയക്കുമരുന്ന് സംഘങ്ങളുടെ മലയാള സിനിമാ ബന്ധം എന്നിവ അന്വേഷിക്കുന്നതിന്റെ ഭാഗമായി മലയാള സിനിമകളുടെ വിശദാംശങ്ങള്‍ തേടി സംസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ച്. 2019 ജനുവരി 1 മുതലുള്ള വിവരങ്ങളാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടിരിക്കുന്നത്. വിവരങ്ങള്‍ അടിയന്തരമായി നല്‍കണമെന്ന് ആവശ്യപ്പെട്ട് നിര്‍മ്മാതാക്കളുടെ സംഘടനയ്ക്ക് സ്‌പെഷ്യല്‍ ബ്രാഞ്ച് കത്തയച്ചു. 

സിനിമാ നിര്‍മ്മാണ മേഖലയിലേക്ക് കള്ളപ്പണം ഒഴുകുന്നു എന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ നിന്ന് തന്നെ ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് അന്വേഷണം മലയാള സിനിമാ മേഖലയിലേക്കും നീങ്ങുന്നത്. 2019 ജനുവരി 1 മുതലുള്ള മലയാള സിനിമകളിലെ അഭിനേതാക്കള്‍, ഇവര്‍ക്ക് നല്‍കിയ പണം, ആകെ ചെലവായ തുക, പണത്തിന്റെ ഉറവിടം എന്നീ വിവരങ്ങളാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് തേടിയിരിക്കുന്നത്.