Skip to main content

ഇടുക്കി വട്ടവടയില്‍ കടുത്ത ജാതി വിവേജനം. ചക്ലിയ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുടിയും താടിയും വെട്ടുന്നതിന് വിലക്കെന്ന് പരാതി. വിഷയത്തില്‍ പട്ടികജാതി ക്ഷേമ സമിതിയുടെ ഇടപെടലിനെ തുടര്‍ന്ന് വട്ടവടയില്‍ പൊതു മുടിവെട്ട് കേന്ദ്രം ആരംഭിക്കാന്‍ തീരുമാനിച്ചു. ജാതി വിവേചനം കാട്ടിയ ബാര്‍ബര്‍ ഷോപ്പുകള്‍ പഞ്ചായത്ത് ഇടപെട്ട് പൂട്ടിച്ചു. കാലങ്ങളായി ഇവിടെ ജീതിവിവേചനം നിലനില്‍ക്കുന്നുണ്ട്.

പഞ്ചായത്തില്‍ നിലനില്‍ക്കുന്ന ജാതി വിവേചനം അവസാനിപ്പിക്കണമെന്നും പൊതുവായ ബാര്‍ബര്‍ ഷോപ്പ് വേണമെന്നുമുള്ള നാട്ടുകാരുടെയും ആവശ്യത്തെ തുടര്‍ന്നാണ് സമിതി പഞ്ചായത്ത് ഭരണസമിതിയുമായും മറ്റും ചര്‍ച്ച നടത്തിയത്. തുടര്‍ന്ന്് പൊതു ബാര്‍ബര്‍ ഷോപ്പ് ആരംഭിക്കുന്നതിന് തീരുമാനമായി. ഇതിനായി ബ്ലോക്ക് പഞ്ചായത്ത് കെട്ടിടം അനുവധിക്കുമെന്ന് അറിയിച്ചു.