Skip to main content

ബാംഗ്ലൂര്‍ മയക്കു മരുന്ന് കേസുമായി ബന്ധപ്പെട്ട് സ്വര്‍ണ്ണക്കടത്ത് കേസിലെ 6 പ്രതികളെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ്. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളെ ജയിലിലെത്തി ചോദ്യം ചെയ്യാന്‍ കസ്റ്റംസിന് കോടതി അനുമതി നല്‍കി. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയാണ് കസ്റ്റംസിന്റെ അപേക്ഷ പരിഗണിച്ചത്. 

സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യ സൂത്രധാരന്‍ കെ.ടി റമീസ്, മലപ്പുറം സ്വദേശികളായ മുഹമ്മദ് ഷാഫി, ഹംജദ് അലി, സെയ്ത് അലവി, അബ്ദു പി.ടി, ഹംസത്ത് അബ്ദുസലാം എന്നിവരെയാണ് ചോദ്യം ചെയ്യുക.