Skip to main content

വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് അനില്‍ അക്കര എം.എല്‍.എ നട്ടാല്‍ കുരുക്കാത്ത നുണ പ്രചരിപ്പിക്കുന്നുവെന്ന് മന്ത്രി എ.സി മൊയ്തീന്‍. ഒരേ നുണ വീണ്ടും വീണ്ടും ഒരു ഉളുപ്പുമില്ലാതെ എം.എല്‍.എ പറയുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള നുണപ്രചരണമാണ് നടത്തുന്നത്. മണ്ഡലത്തില്‍ ഒന്നും ചെയ്യാത്ത ജനപ്രതിനിധി അത് മറച്ചുവെക്കാനാണ് ഇത്തരം ആക്ഷേപം ഉന്നയിക്കുന്നതെന്നും സ്വന്തം കഴിവുകേടുകള്‍ക്ക് മറയിടാനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു. 

2 കോടി താന്‍ കൈപ്പറ്റിയെന്ന അനില്‍ അക്കരയുടെ ആരോപണത്തില്‍ എന്തെങ്കിലും തെളിവ് ഹാജരാക്കാനുണ്ടോ എന്നും മന്ത്രി ചോദിച്ചു. റെഡ്ക്രസന്റ് ഏല്‍പ്പിച്ച യൂണിടെക് എന്ന കരാറുകാരനെ തനിക്ക് അറിയില്ലെന്നും തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ എന്ത് അന്വേഷണവും നടക്കട്ടെ എന്നും ഫ്‌ളാറ്റ് നിര്‍മ്മാണം തകര്‍ക്കാനാണ് എം.എല്‍.എയുടെ ശ്രമമെന്നും മന്ത്രി പറഞ്ഞു.