Skip to main content

സായുധസേനയിലെ അസിസ്റ്റന്റ് കമാന്‍ഡര്‍മാരുടെ സ്ഥലം മാറ്റപ്പട്ടിക തിരുത്തിയ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ ഉത്തരവ് ആഭ്യന്തരവകുപ്പ് റദ്ദാക്കി. സര്‍ക്കാര്‍ നടപടിക്ക് വിരുദ്ധമായി 5 അസിസ്റ്റന്റ് കമാന്‍ഡര്‍മാരെയാണ് ഡി.ജി.പി മാറ്റി നിയമിച്ചത്. ഇത് ചട്ടവിരുദ്ധമാണെന്നും സ്ഥലം മാറ്റ ഉത്തരവില്‍ ഡി.ജി.പിക്ക് ഇടപെടാന്‍ കഴിയില്ലെന്നുമാണ് ആഭ്യന്തരവകുപ്പ് വ്യക്തമാക്കുന്നത്. ഇതോടെ ഈ 5 ഉദ്യോഗസ്ഥരും പഴയ പട്ടിക അനുസരിച്ച് ജോലിയില്‍ തിരികെ പ്രവേശിക്കണം. 

ജൂലൈ 27ാം തിയതിയാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഇറങ്ങിയിരിക്കുന്നത്.  ഇന്‍സ്പെക്ടര്‍മാരെ കമാന്‍ഡന്റുമാരായി സ്ഥാനക്കയറ്റം നല്‍കി പല ഇടങ്ങളിലായി നിയമിച്ചിരുന്നു.  എന്നാല്‍ ഈ ഉത്തരവ് മാറ്റി ഉദ്യോഗസ്ഥരെ അവര്‍ക്ക് സൗകര്യ പ്രദമായ സ്ഥലങ്ങളിലേക്ക് ഡിജിപി മാറ്റി നിയമിക്കുകയായിരുന്നു. ഇതാണ് ഇപ്പോള്‍ ആഭ്യന്തര വകുപ്പ് തിരുത്തിയിരിക്കുന്നത്.