Skip to main content

ഓണക്കാലം കണക്കിലെടുത്ത് സംസ്ഥാനത്ത് പൊതു ഗതാഗതത്തിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ താല്‍ക്കാലികമായി ഒഴിവാക്കി. രാവിലെ 6 മുതല്‍ രാത്രി 10 വരെ സര്‍വീസ് നടത്താമെന്നും അറിയിച്ചിട്ടുണ്ട്. സെപ്തംബര്‍ 1 വരെയാണ് നിയന്ത്രണം ഒഴിവാക്കിയത്. ഇതോടെ ബസുകള്‍ക്ക് സംസ്ഥാനത്ത് എവിടേക്കും സര്‍വീസ് നടത്താം. നേരത്തെ തൊട്ടടുത്ത ജില്ലകളിലേക്ക് മാത്രമാണ് സര്‍വീസ് നടത്താന്‍ അനുമതി ഉണ്ടായിരുന്നത്. 

കോവിഡ്  പ്രതിസന്ധി  പരിഗണിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസ്സുകള്‍ക്ക് നികുതിയിളവ് അനുവദിച്ച് കഴിഞ്ഞ ദിവസം മന്ത്രിസഭാ തീരുമാനം വന്നിരുന്നു.