Skip to main content

സെക്രട്ടേറിയറ്റിലെ മുഴുവന്‍ ഫയലുകളും ഇ- ഫയലുകള്‍ ആക്കണമെന്ന് പൊതുഭരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറിയുടെ നിര്‍ദേശം. പേപ്പര്‍ ഫയലുകള്‍ ഉടന്‍ സ്‌കാന്‍ ചെയ്ത് ഇ- ഫയലുകള്‍ ആക്കണമെന്നും നിര്‍ദേശത്തിലുണ്ട്. 40 വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കിയതായാണ് വിവരം. എന്നാല്‍ ഇത് ഉടന്‍ നടപ്പിലാക്കാന്‍ സാധിക്കില്ലെന്ന് ചില വകുപ്പ് മേധാവികള്‍ അറിയിച്ചതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.