Skip to main content

സംസ്ഥനത്ത് സ്വര്‍ണവില താഴോട്ട്. വ്യാഴാഴ്ച മാത്രം പവന്റെ വിലയില്‍ 560 രൂപയാണ് കുറഞ്ഞത്. ഇതോടെ എട്ടു ഗ്രാം സ്വര്‍ണത്തിന്റെ വില 38,880 രൂപയായി. ഗ്രാമിന് 70 രൂപ കുറഞ്ഞ് 4860 രൂപയുമായി.  ഏറ്റവും ഉയര്‍ന്ന നിലവാരമായ 42,000 രൂപയില്‍നിന്ന് പത്തു ദിവസം പിന്നിടുമ്പോള്‍ വിലയില്‍ 3,120 രൂപയുടെ കുറവാണുണ്ടായത്.