Skip to main content

കണ്ണൂര്‍-തിരുവനന്തപുരം ജനശദാബ്ദി എക്‌സ്പ്രസില്‍ യാത്ര ചെയ്ത ആള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കോഴിക്കോട് നിന്നാണ് ഇയാള്‍ ട്രെയിനില്‍ കയറിയത്. കൊവിഡ് പരിശോധനാഫലം വരുന്നതിന് മുമ്പാണ് ട്രെയിനില്‍ കയറിത്. കന്യാകുമാരി സ്വദേശിയാണ്. പോസിറ്റിവ് ആണെന്ന് അറിഞ്ഞതോടെ ഇയാളെ കൊച്ചിയിലിറക്കി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഇയാള്‍ക്കൊപ്പം യാത്ര ചെയ്ത മൂന്ന് പേരെ ഇവിടെ നിന്ന് മാറ്റി കമ്പാര്‍ട്ട്‌മെന്റ് സീല്‍ ചെയ്തു. ട്രെയിന്‍ തിരുവനന്തപുരത്തെത്തി കഴിഞ്ഞ് ബോഗികളെല്ലാം അണുവിമുക്തമാക്കും. 

കോഴിക്കോട് കുന്നമംഗലത്ത് കരാര്‍ ജോലി ചെയ്യുന്ന ഇയാള്‍ മൂന്നുദിവസം മുമ്പാണ് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്രവം പരിശോധനയക്കെടുത്തത്. എന്നാല്‍ ഭാര്യയെ പ്രസവത്തിനായി ആശുപത്രിയില്‍  പ്രവേശിപ്പിച്ചെന്നറിഞ്ഞതോടെ ഫലം വരുന്നത് കാത്തുനില്‍ക്കാതെ ഇയാള്‍ ഇന്നു രാവിലെ നാട്ടിലേക്ക് തിരിക്കുകയായിരുന്നു.