Skip to main content

സംസ്ഥാനത്ത് കൊറോണ വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തി വെച്ചിരുന്ന കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര സര്‍വീസുകള്‍ നാളെ മുതല്‍ പുനഃരാരംഭിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. 206 ദീര്‍ഘദൂര സര്‍വീസുകളാണ് നാളെ മുതല്‍ ആരംഭിക്കുക. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിന്ന് സര്‍വീസുകള്‍ ഉണ്ടാവില്ല. കൊവിഡ് കാലത്ത് ആളുകള്‍ ബസുകളെ ആശ്രയിക്കുന്നത് കുറഞ്ഞു. പൊതുഗതാഗത സംവിധാനത്തെ ഉപേക്ഷിക്കുന്നത് വലിയ വെല്ലുവിളിയാണ്. ഈ  സാഹചര്യത്തിലാണ് കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്താന്‍ തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു.

കൊവിഡ് രോഗികള്‍ കൂടുതലുള്ള തിരുവനന്തപുരം തമ്പാനൂരില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ ഉണ്ടാകില്ല. പകരം തിരുവനന്തപുരത്തെ ആനയറയില്‍ നിന്നാകും താല്‍ക്കാലിക സംവിധാനം ഉണ്ടാവുക. സ്വകാര്യ ബസ് ഉടമകള്‍ക്ക് നികുതി അടയ്ക്കാനുള്ള കാലാവധി രണ്ട് മാസത്തേക്ക് നികുതി അടയ്ക്കാനുള്ള സംവിധാനം സര്‍ക്കാര്‍ ഏര്‍പ്പെടുത്താമെന്നും മന്ത്രി പറഞ്ഞു.