സംസ്ഥാനത്ത് തുടര്‍ച്ചയായി എട്ടാമത്തെ ദിവസവും സ്വര്‍ണവില കുതിക്കുന്നു. വ്യാഴാഴ്ച പവന് 320 വര്‍ധിച്ച് 39,720 രൂപയായി. ഗ്രാമിന് 45 രൂപ കൂടി 4,965 രൂപയായി. 280 രൂപ കൂടി വര്‍ധിച്ചാല്‍ പവന് 40,000 രൂപയാവും.
അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ്(31.1ഗ്രാം) തനി തങ്കത്തിന് 1,962.13 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.