Skip to main content

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ നൂറ് കിലോയിലധികം സ്വര്‍ണം മഹാരാഷ്ട്രയിലെ സാംഗ്ലിയിലേക്കാണ്  കൊണ്ടുപോയതെന്ന് കണ്ടെത്തി. സ്വപ്നയും കൂട്ടാളികളും നയതന്ത്ര ചാനല്‍വഴി കൊണ്ടുവരുന്ന സ്വര്‍ണത്തില്‍ ഭൂരിഭാഗവും മഹാരാഷ്ട്രയിലെ സ്വര്‍ണപ്പണിക്കാരുടെ ജില്ലയായ സാഗ്ലിയിലേക്കാണ് കൊണ്ടുപോയതെന്ന് റമീസും പിടിയിലായ മറ്റുള്ളവരും കസ്റ്റംസിന് മൊഴി നല്‍കിയിട്ടുണ്ട്. കോലാപ്പൂരിനും പുണെയ്ക്കും മധ്യേയുള്ള സാഗ്ലി, കള്ളക്കടത്തിലൂടെ വരുന്ന സ്വര്‍ണം ആഭരണമാക്കിമാറ്റുന്ന പ്രധാന കേന്ദ്രമാണ്. റമീസ് നേരത്തെ കടത്തിയ സ്വര്‍ണവും ഇവിടേക്കാണ് കൊണ്ടുപോയത്.