Skip to main content

സംസ്ഥാനത്ത് ഇന്ന് 1103 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതില്‍ 119 പേര്‍ വിദേശത്ത് നിന്നും 106 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 838 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ 72 പേരുടെ രോഗഉറവിടം വ്യക്തമല്ല. 

തിരുവനന്തപുരം 240, കോഴിക്കോട് 110, കാസര്‍കോട് 105, ആലപ്പുഴ 102, കൊല്ലം 80, എറണാകുളം 79(ഒരാള്‍ മരിച്ചു), കോട്ടയം 77, മലപ്പുറം 68, കണ്ണൂര്‍ 62, പത്തനംതിട്ട 52, ഇടുക്കി 40, തൃശ്ശൂര്‍ 36, പാലക്കാട് 35, വയനാട് 17 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകള്‍.

തിരുവനന്തപുരം 218, കോഴിക്കോട് 104, കാസര്‍കോട് 88, എറണാകുളം 73, കോട്ടയം 67, കൊല്ലം 63, ആലപ്പുഴ 49, മലപ്പുറം 38, ഇടുക്കി 32, പാലക്കാട് 32, പത്തനംതിട്ട 30, കണ്ണൂര്‍ 24, തൃശൂര്‍ 13, വയനാട് 7 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 

21 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. തിരുവനന്തപുരം 11, പത്തനംതിട്ട 4, കൊല്ലം 2, ആലപ്പുഴ 2, കോട്ടയം 1, എറണാകുളം 1 എന്നിങ്ങനെയാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം ബാധിച്ചത്. തൃശൂര്‍ ജില്ലയിലെ 2 ബി.എസ്.എഫ് ജവാന്മാര്‍ക്കും 3 കെ.എഫ്.സി ജീവനക്കാര്‍ക്കും, 2 കെ.എല്‍.എഫ് ജീവനക്കാര്‍ക്കും 8 കെ.എസ്.സി ജീവനക്കാര്‍ക്കും കണ്ണൂര്‍ ജില്ലയിലെ 3 ഡി.എസ്.സി ജവാന്‍മാര്‍ക്കും രോഗം ബാധിച്ചു. 

ചികില്‍സയിലിരുന്ന 1049 പേരുടെ പരിശോധനാഫലം നെഗറ്റീവായി. തിരുവനന്തപുരം 229, മലപ്പുറം 185, പത്തനംതിട്ട 150, എറണാകുളം 77,ആലപ്പുഴ 70, കോഴിക്കോട് 62, കൊല്ലം 50, കോട്ടയം 49, വയനാട് 45, തൃശൂര്‍ 37, കണ്ണൂര്‍ 36, പാലക്കാട് 24, കാസര്‍ഗോഡ് 23, ഇടുക്കി 12  എന്നിങ്ങനെയാണ് പരിശോധനാഫലം നെഗറ്റീവ് ആയവരുടെ കണക്ക്. 9420 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 8613 പേര്‍ ഇതുവരെ  രോഗമുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,54,300 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,45,319 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 8981 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1151 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 22,013 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 6,53,982 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 6637 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതില്‍ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,11,394 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 1,07,256 സാമ്പിളുകള്‍ നെഗറ്റീവ് ആയി.