Skip to main content

സ്വര്‍ണക്കടത്ത് പണം സിനിമയില്‍ ഉപയോഗിക്കുന്നുണ്ടെന്നും ഇതിന്റെ വിഹിതം പറ്റുന്നവര്‍ സിനിമാ മേഖലയിലും ഉണ്ടെന്നുമുള്ള ഗുരുതര ആരോപണങ്ങളുമായി ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റും നിര്‍മാതാവുമായ സിയാദ് കോക്കര്‍. 

ഫൈസല്‍ ഫരീദ് സിനിമാ മേഖലയുമായി ബോധപൂര്‍വ്വം ബന്ധം സൃഷ്ടിച്ച് കള്ളക്കടത്ത് പണം സിനിമാ നിര്‍മാണത്തിന് ഇറക്കുകയായിരുന്നുവെന്നും ബിഗ് ബജറ്റ് സിനിമകളില്‍ ഇത്തരത്തില്‍ പണം എത്തുന്നുണ്ടെന്നും ഇതിന്റെ വിഹിതം പറ്റുന്ന ടെക്‌നീഷ്യന്‍സും ആര്‍ടിസ്റ്റുകളുമൊക്കെയുണ്ടെന്നും ഇതുസംബന്ധിച്ച് എന്‍.ഐ.എ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നും സിയാദ് കോക്കര്‍ ആവശ്യപ്പെടുന്നു.

സ്വര്‍ണക്കടത്ത് പണം സിനിമയില്‍ ഉപയോഗിക്കുന്നുണ്ടെന്ന് നേരത്തെ വിവരമുണ്ടായിരുന്നു. കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ ഫൈസല്‍ ഫരീദ് ഒരു സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെന്നും ഇയാള്‍ പല സിനിമകള്‍ക്കും പണം നല്‍കിയിട്ടുണ്ടെന്നുമുള്ള സൂചനകള്‍ പുറത്തു വരുന്ന പശ്ചാത്തലത്തിലാണ് സിയാദ് കോക്കറിന്റെ വെളിപ്പെടുത്തല്‍.