Skip to main content

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. ഇടുക്കി അയ്യപ്പന്‍കോവില്‍ സ്വദേശി നാരായണന്‍(75)ആണ് മരിച്ചത്. ഇന്നലെയാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. നാരായണനും മകനും കഴിഞ്ഞ 16-ാം തീയതിയാണ് തേനിയില്‍ നിന്ന് ഇടുക്കിയിലെത്തിയത്. അവിടെ വെച്ചാണ് മരണം സംഭവിച്ചത്.

രഹസ്യപാതയിലൂടെ ഇടുക്കിയിലെത്തിയ ശേഷം ഇവര്‍ ഏലത്തോട്ടത്തിന് നടുവിലെ വീട്ടില്‍ ആരുമറിയാതെ താമസിച്ച് വരികയായിരുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ ഇവരുടെ അടുത്തെത്തി നിര്‍ബന്ധപൂര്‍വ്വമാണ് സ്രവങ്ങള്‍ ശേഖരിച്ച് പരിശോധനയ്ക്കയച്ചത്.