Skip to main content

സംസ്ഥാനത്ത് ഇന്ന് 593 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 364 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 116 പേര്‍ വിദേശത്ത് നിന്നും 90 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 19 ആരോഗ്യപ്രവര്‍ത്തകര്‍, 1 ഡി.എസ്.സി ജവാന്‍, 1 ഫയര്‍ഫോഴ്‌സ് ജീവനക്കാരന്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു. 204 പേര്‍ക്ക് രോഗമുക്തി. 

തിരുവനന്തപുരം 173, കൊല്ലം 53, പത്തനംതിട്ട 28, ആലപ്പുഴ 42, പാലക്കാട് 49, എറണാകുളം 44, കണ്ണൂര്‍ 39, കാസര്‍കോട് 29, ഇടുക്കി 28, വയനാട് 26, കോഴിക്കോട് 26, തൃശ്ശൂര്‍ 21, മലപ്പുറം 19, കോട്ടയം 16 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.

തിരുവനന്തപുരം 7, പത്തനംതിട്ട 18, ആലപ്പുഴ 36, കോട്ടയം 6, ഇടുക്കി 6, എറണാകുളം 9, തൃശ്ശൂര്‍ 11, പാലക്കാട് 25, മലപ്പുറം 26, കോഴിക്കോട് 9, വയനാട് 4, കണ്ണൂര്‍ 38, കാസര്‍കോട് 9 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ എണ്ണം. 

24 മണിക്കൂറിനകം 18,967 സാമ്പിളുകള്‍ പരിശോധിച്ചു. 1,73,932 പേരാണ് നിലവില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 6,841 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ഇന്ന് 1053 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 6416 പേരാണ് നിലവില്‍ ചികില്‍സയില്‍ കഴിയുന്നത്.