Skip to main content

സംസ്ഥാനത്ത് ഇന്ന് 722 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതില്‍ 157 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 62 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തി. 481 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. 34 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 12 ആരോഗ്യപ്രവര്‍ത്തകര്‍, 5 ബി.എസ്.എഫ് ജവാന്‍മാര്‍, 3 ഐ.ടി.ബി.പി ജീവനക്കാര്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു. രണ്ട് മരണവും റിപ്പോര്‍ട്ട് ചെയ്തതായി മുഖ്യമന്ത്രി അറിയിച്ചു. ഇന്ന് 228 പേര്‍ രോഗമുക്തി നേടി. 

തിരുവനന്തപുരം 339, എറണാകുളം 57, കൊല്ലം 42, മലപ്പുറം 42, പത്തനംതിട്ട 39, കോഴിക്കോട് 33, തൃശ്ശൂര്‍ 32, ഇടുക്കി 26, പാലക്കാട് 25, കണ്ണൂര്‍ 23, ആലപ്പുഴ 20, കാസര്‍കോട് 18, വയനാട് 13, കോട്ടയം 13 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകള്‍. 

തിരുവനന്തപുരം 1, കൊല്ലം 17, പത്തനംതിട്ട 18, ആലപ്പുഴ 13, കോട്ടയം 7, ഇടുക്കി 6, എറണാകുളം 7, തൃശ്ശൂര്‍ 8, പാലക്കാട് 72, മലപ്പുറം 37, കോഴിക്കോട് 10, വയനാട് 1, കണ്ണൂര്‍ 8, കാസര്‍കോട് 23 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ കണക്കുകള്‍. 

കഴിഞ്ഞ 24 മണിക്കൂറിനിടെ 16,052 സാമ്പിളുകള്‍ പരിശോധിച്ചു. 1,83,900 പേരാണ് നിരീക്ഷണത്തിലുള്ളത്. 5432 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. 804 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ 5,372 പേരാണ് ചികില്‍സയിലുള്ളത്. ആകെ 2,68,128 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 7797 സാമ്പിളുകളുടെ ഫലം വരാനുണ്ട്.