മുഖ്യമന്ത്രിയുടെ വൈകുന്നേരത്തെയുള്ള കേരള ജനതയെ അഭിസംബോധന ചെയ്യല്‍ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു. സ്വാഭാവികമായിട്ടും സ്വര്‍ണ്ണക്കള്ളക്കടത്ത് സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ ഈ സംഭവം പുറത്തുവന്ന ആദ്യ ദിവസം മുതല്‍ മുഖ്യമന്ത്രിയുടെ നേര്‍ക്ക് ഉന്നയിക്കുന്നുണ്ട്. അന്ന് മുതല്‍ മുഖ്യമന്ത്രി ചൊവ്വാഴ്ച വൈകിട്ട് വരെ ആവര്‍ത്തിച്ചത് തനിക്ക് ഒന്നും അറിയില്ല. അങ്ങ് ചില സമയം രോഷം കൊള്ളുകയും പത്രപ്രവര്‍ത്തകരുടെ ചോദ്യത്തെ നിര്‍വീര്യമാക്കുന്ന രീതിയില്‍ ധാര്‍ഷ്ട്യത്തോടെ സംസാരിക്കുകയും ചെയ്യുന്നു. തന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറിനെതിരെ വസ്തുതകള്‍ പുറത്തുവന്നിട്ടില്ല എന്ന് ചൊവ്വാഴ്ച കൂടി അങ്ങ് ആവര്‍ത്തിക്കുമ്പോള്‍ തന്നെ എം ശിവശങ്കര്‍ കസ്റ്റംസിന്റെ ചോദ്യം ചെയ്യല്‍ നേരിട്ടുകൊണ്ടിരിക്കുകയിയിരുന്നു. അത് ബുധനാഴ്ച രാവിലെ 2.15നാണ് അവസാനിച്ചത്. തനിക്കും തന്റെ ഓഫീസിനും ഒരു തെറ്റും സംഭവിച്ചിട്ടില്ല എന്നാണ് അങ്ങ് പത്രസമ്മേളനത്തില്‍ പറഞ്ഞത്.
ബഹുമാനപ്പെട്ട മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളുടെ ഒന്നാം നമ്പര്‍ ഓഫീസാണ് മുഖ്യമന്ത്രിയുടെ ഓഫീസ്. ഈ ഒന്നാം നമ്പര്‍ ഓഫീസിന്റെ സൂക്ഷിപ്പുകാരനെ അങ്ങാണ് നിയമിച്ചത്. ആ തെരഞ്ഞെടുപ്പ് തെറ്റായിപ്പോയി ഞങ്ങളുടെ ഒന്നാം നമ്പര്‍ ഓഫീസിന്റെ താക്കോല്‍ സ്വര്‍ണ്ണക്കള്ളക്കടത്തുകാരുമായി ബന്ധമുള്ള ഒരു വ്യക്തിയെയാണ് ഏല്‍പ്പിച്ചത് എന്നതിന്റെ പേരില്‍ കേരളത്തിനകത്തും കേരളത്തിന് പുറത്തും രാജ്യത്തിന് പുറത്തുമുള്ള മലയാളികള്‍ക്കും എന്തിന് ഇന്ത്യക്കാര്‍ക്ക് പോലും ലജ്ജാവകമായ അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
അതിന്റെ പേരില്‍ തന്റെ തിരഞ്ഞെടുപ്പ് തെറ്റി എന്ന് സമ്മതിക്കുന്നതിന്റെ ഭാഗമായി, ഞങ്ങളുടെ ഒന്നാം നമ്പര്‍ ഓഫീസായ മുഖ്യമന്ത്രിയുടെ ഓഫീസ് ഈ വിധം സംശയിക്കപ്പെടുകയും അല്ലെങ്കില്‍ ഈ വിതം അവഹേളിക്കപ്പെടുകയും ചെയ്യുമ്പോള്‍ മുഖ്യമന്ത്രി അങ്ങ് കേരളീയ ജനതയോട് വൈകുന്നേരം ഒരു സോറി എന്ന് എങ്കിലും പറയാന്‍ ബാധ്യസ്ഥനാണ്. എന്നാല്‍ അങ്ങ് ഓരോ ദിവസവും ശക്തിയുക്തമായി ന്യായീകരിക്കാന്‍ ശ്രമിക്കുന്നു എന്നത് ഞങ്ങള്‍ മലയാളികള്‍ക്ക് അങ്ങേയറ്റം ഖേദമുളവാക്കുന്ന കാര്യമാണ്.