അഞ്ചല്‍ ഉത്ര വധക്കേസില്‍ ഉത്രയെ കൊലപ്പെടുത്തിയത് താനാണെന്ന് സമ്മതിച്ച് ഭര്‍ത്താവ് സൂരജ്. തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ മാധ്യമങ്ങള്‍ക്ക് മുന്പിലായിരുന്നു സൂരജിന്റെ കുറ്റസമ്മതം. എന്തിനാണ് ചെയ്തത് എന്ന ചോദ്യത്തിന് അങ്ങനെയൊന്നുമില്ല എന്നായിരുന്നു പ്രതികരണം. ഞാനാണ് ചെയ്തത് എന്നായിരുന്നു സൂരജിന്റെ വാക്കുകള്‍. വനം വകുപ്പിന്റെ തെളിവെടുപ്പിനിടെയായിരുന്നു പ്രതികരണം.
കേസിന്റെ തുടര്‍നടപടികളുടെ ഭാഗമായാണ് ഒന്നാംപ്രതിയായ സൂരജിനെയും കൂട്ടുപ്രതിയായ സുരേഷിനെയും പറക്കോട്ടെ വീട്ടില്‍ തെളിവെടുപ്പിന് എത്തിച്ചത്.