Skip to main content

സ്വപ്‌ന സുരേഷിന്റെയും സന്ദീപ് നായരുടെയും കൊവിഡ് ഫലം നെഗറ്റീവ്. ഇരുവരെയും കസ്റ്റഡിയില്‍ വേണമെന്ന എന്‍.ഐ.എയുടെ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. 10 ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് എന്‍.ഐ.എയുടെ ആവശ്യം. കൊച്ചിയിലെ പ്രത്യേക എന്‍.ഐ.എ കോടതിയാണ് കേസ് പരിഗണിക്കുക. ഇന്ന് രാവിലെ 11 മണിക്ക് ശേഷമായിരിക്കും ഇരുവരുടെയും കസ്റ്റഡി അപേക്ഷ എന്‍.ഐ.എ കോടതി പരിഗണിക്കുക.

കൊവിഡ് ഫലം നെഗറ്റീവ് ആയ സ്ഥിതിക്ക് കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ തടസ്സങ്ങള്‍ ഉണ്ടാവാന്‍ സാധ്യത ഇല്ല.