Skip to main content

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌നാ സുരേഷിനെയും സന്ദീപ് നായരെയും 14 ദിവസത്തേക്ക് എന്‍.ഐ.എ കോടതി റിമാന്‍ഡ് ചെയ്തു. സ്വപ്നയെ തൃശ്ശൂരിലെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്കും സന്ദീപിനെ കറുകുറ്റിയിലെ നിരീക്ഷണ കേന്ദ്രത്തിലേക്കും മാറ്റും. പ്രതികളുടെ കൊവിഡ് റിസള്‍ട്ട് നെഗറ്റീവ് ആണെങ്കില്‍ അടുത്ത ദിവസം വീണ്ടും കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദേശം നല്‍കി. തുടര്‍ന്നാവും പ്രതികളെ ചോദ്യം ചെയ്യുന്നതടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കുക.

സ്വര്‍ണ്ണക്കടത്ത് കേസിലെ രണ്ടും മൂന്നും പ്രതികളായ സ്വപ്‌നയെയും സന്ദീപിനെയും ഇന്ന് ഉച്ചയോടെയാണ് കൊച്ചിയിലെ എന്‍.ഐ.എ ഓഫീസിലെത്തിച്ചത്. ആലുവ ജില്ലാ ആശുപത്രിയില്‍ കൊവിഡ് പരിശോധന നടത്തിയ ശേഷമാണ് ഇരുവരെയും കടവന്ത്രയിലെ എന്‍.ഐ.എ ഓഫീസിലെത്തിച്ചത്.