Skip to main content

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. കൊറോണ ബാധിച്ച് ഇടുക്കി രാജാക്കാട് സ്വദേശി വല്‍സമ്മ ജോയ്(59) ആണ് മരിച്ചത്. ആലുവയിലെ രാജഗിരി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഇന്ന് രാവിലെയാണ് ഹൃദയസ്തംഭനം മൂലം മരിച്ചത്. 

വെള്ളിയാഴ്ച രാത്രിയാണ് നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മരിച്ചതിന് ശേഷം നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവര്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. ഉറവിടവും വ്യക്തമല്ല.